Image

നല്ലൊരു SKILL നിങ്ങളിലുണ്ടോ? പണം നേടാം ‘SKILSSS ‘ ലൂടെ……..

ആരും അറിയാതെ ഉള്ളിൽ ഒളിപ്പിച്ച കഴിവുകൾ ഒന്ന് പൊടി തട്ടിയെടുക്കൂ വരുമാനം നിങ്ങളെ തേടി വരും.

 

നമ്മുടെ ജീവിതത്തിൽ ഏറ്റവും വിലമതിക്കാൻ ആകാത്തത് എന്തെന്ന് ചോദിച്ചാൽ ഒരു ഉത്തരമേ ഉളളൂ - അത് നമ്മുടെ 'കഴിവുകൾ' ആണ്.

 

ഉന്നതവിദ്യാഭ്യാസമോ ഉയർന്ന ജോലിയോ ഒരിക്കലും നമ്മുടെ ഉള്ളിലെ കഴിവുകൾ അളക്കാൻ ഉള്ള മാനദണ്ഡമല്ല. എന്നാൽ നമ്മളിലെ കഴിവുകൾ നാം തിരിച്ചറിയാതെ പോകുന്ന സാഹചര്യങ്ങളും ഒട്ടും കുറവല്ല.

 

ഇന്നത്തെ ജീവിത സാഹചര്യത്തിൽ ഈ കഴിവുകൾ തീർച്ചയായും നമുക്ക് നല്ലൊരു വരുമാനത്തിനായ് ഉപയോഗിക്കാം. ഓൺലൈൻ സേവനങ്ങൾ വഴിയോ ചെറിയ സംരംഭങ്ങൾ തുടങ്ങിയോ നമ്മുടെ അറിവുകൾ നാളേക്കുള്ള സമ്പാദ്യമായി മാറ്റം.

 

കഴിവുകൾ മാത്രം ഉണ്ടായിട്ടു കാര്യമുണ്ടോ? മികച്ച അവസരങ്ങൾ കണ്ടെത്തി കഠിനാദ്ധ്വാനത്തിലൂടെ മാത്രമേ നമ്മുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ നമുക്ക് സാധിക്കൂ.

 

എന്നാൽ മിക്കവർക്കും ഇത്തരം അവസരങ്ങൾ കണ്ടെത്താനോ അവരുടെ കഴിവുകൾ അവരവരുടെ നേട്ടത്തിനായി ഉപയോഗിക്കാനോ കഴിയാതെ പോകുന്നു.

 

അതുകൊണ്ട് നിങ്ങളുടെ വ്യത്യസ്ത കഴിവുകൾ മറ്റുള്ളവരുമായി  പങ്കിടുവാനും ഒരു സ്ഥിര വരുമാനം ഉറപ്പിക്കുവാനും നിങ്ങളെ സഹായിക്കുന്ന ഒരു മൊബൈൽ ആപ്ലിക്കേഷൻ ആണ് Skilsss.

 

ഭക്ഷണം പാകം ചെയ്യുന്നതിനോ, വീട്ടുജോലികൾ ചെയ്യാനോ, കാർ കഴുകാനോ എന്ന് വേണ്ട ദൈനംദിന ജീവിതത്തിലെ ചെറുതും വലുതുമായ ജോലികൾ ചെയ്യുന്നതിനായി സഹായങ്ങൾ ആവിശ്യമുള്ള ആളുകളെ കണ്ടെത്താനും, അവരുടെ ജോലികൾ ചെയ്യുന്നതിലൂടെപണം നേടാനും Skilsss വഴി സാധിക്കും.

 

എന്താണ് Skilsss ?

Android-ലും, iOS-ലും ലഭ്യമായ ഒരു മൊബൈൽ ആപ്ലിക്കേഷനാണ് Skilsss.

 

നമ്മുടെ കഴിവുകൾ മറ്റുള്ളവർക്ക് ഫലപ്രദമാകുന്ന രീതിയിൽ ഉപയോഗിക്കുമ്പോൾ ആണ് ആ കഴിവുകൾക്ക് മൂല്യം കൂടുന്നത്.

 

Skilsss മൊബൈൽ ആപ്പ് വഴി നിങ്ങളുടെ കഴിവുകൾ മറ്റുള്ളവരുമായി പങ്കിടുകയും അതുവഴി നിങ്ങളുടെ സമയത്ത് നിങ്ങൾക്ക് ഇഷ്ടമുള്ള ജോലികൾ ചെയ്ത് പണം നേടിയെടുക്കാനും സാധിക്കും.

 

നിങ്ങൾ നല്ലൊരു തയ്യൽക്കാരനോ, അധ്യാപകനോ, നല്ലൊരു എഴുത്തുകാരനോ മറ്റേതെങ്കിലും കഴിവുകൾ ഉള്ള ആളോ ആണെങ്കിൽ നിങ്ങളുടെ കഴിവുകൾ ആവശ്യമുള്ള, നിങ്ങളുടെ കഴിവുകൾക്ക് തക്കതായ പ്രതിഫലം നല്കാൻ തയ്യാറുള്ള ആളുകൾ നിങ്ങളുടെ ചുറ്റും ഉണ്ട്. Skilsss ഉപയോഗിച്ച് അത്തരം ആളുകളെ കണ്ടെത്താനും നിങ്ങളുടെ ജോലി ആരംഭിക്കാനും വളരെ എളുപ്പമാണ്.

 

Skilsss നിങ്ങൾക്കെങ്ങനെ ഉപകാരപ്രദമാകുന്നു?

സ്വന്തം കഴിവുകൾക്ക് അനുസരിച്ചുള്ള ജോലികൾ തിരഞ്ഞെടുത്തു പണം സമ്പാദിക്കാൻ ഇന്നും പലർക്കും കഴിയാറില്ല. അങ്ങനെ ഉള്ള സാഹചര്യങ്ങളിൽ Skilsss നിങ്ങളുടെ കഴിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനും അവർക്കു പ്രയോജനപെടുന്ന രീതിയിൽ അവ ഉപയോഗപ്പെടുത്തുവാനും സഹായിക്കുന്നു.

 

നല്ലൊരു ജോലി ലഭിക്കാതെ സങ്കടപെടുന്ന ഒരുപാടുപേരെ നമുക്ക് ചുറ്റും കാണാറുണ്ട് അങ്ങനെയുള്ളവർക്ക് Skilsss വളരെ പ്രയോജനകരമാണ്.

 

ചില സമയങ്ങളിൽ നമ്മുടെ പല ആവിശ്യങ്ങക്കും ഒരു സഹായിയെ കിട്ടാതെ നാം ഏറെ ബുദ്ധിമുട്ടാറുണ്ട്. എന്നാൽ Skilsss വഴി നമുക്ക് അതിനും ഒരു പരിഹാരമുണ്ട്. നമ്മുടെ ആവശ്യങ്ങൾ skilsss-ൽ പോസ്റ്റ് ചെയ്ത് അതിന് മറുപടി നൽകുന്നവരിൽ നിന്ന് അനുയോജ്യരായ ആളുകളുടെ ഇടയിൽ നിന്നും മികച്ച ഒരാളെ തിരഞ്ഞെടുത്ത് നമുക്ക് നമ്മുടെ ജോലി ഏൽപ്പിക്കാനും സാധിക്കും.

 

 

എങ്ങനെ skilsss ഉപയോഗിക്കാം ?

 

Skilsss app ഡൌൺലോഡ് ചെയ്തു അതിൽ നിങ്ങളുടെ ഒരു പ്രൊഫൈൽ ഉണ്ടാക്കുക എന്നതാണ് ആദ്യമായ് ചെയ്യേണ്ടത്.

ചെറുതും വലുതുമായ നിങ്ങളുടെ കഴിവുകൾ പ്രൊഫൈലിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. അതുവഴി നിങ്ങളുടെ 50 km ചുറ്റളവിനുള്ളിൽ ഈ കഴിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കാൻ സാധ്യമാകുന്നതാണ്.

 

നിങ്ങളുടെ കഴിവുകൾക്ക് ഇണങ്ങിയ പ്രൊജക്റ്റുകൾ ഏതൊക്കെയാണെന്നു നോക്കുവാനും, അതിൽനിന്നും ഇഷ്ട്ടപ്പെട്ട പ്രൊജക്റ്റ് തിരഞ്ഞെടുത്ത് ആ പ്രൊജക്റ്റ് പോസ്റ്റ് ചെയ്ത വ്യക്തിക്ക് നിങ്ങളുടെ പ്രൊജക്റ്റ് പ്രെപ്പോസൽ അയക്കുകയും ചെയ്യാം.

 

നിങ്ങളുടെ പ്രെപ്പോസൽ സ്വീകരിച്ചാൽ ആ പ്രോജക്റ്റിൽ പ്രവർത്തിക്കാനും പണം നേടാനും സാധിക്കും. Skilsss-ൻ്റെ മറ്റൊരു പ്രത്യേകതയാണ് മേലധികാരികളോ, ഏതെങ്കിലും  തരത്തിലുള്ള നിബന്ധനകളോ ഇല്ല എന്നത്. അതുകൊണ്ട് വളരെ ലളിതമായി നിങ്ങൾക്കിതിൽ പ്രവർത്തിക്കാവുന്നതാണ്.

 

Skilsss മൊബൈൽ ആപ്പിന്റെ സവിശേഷതകൾ

Skilsss മൊബൈൽ ആപ്പ് വഴി ഒരു ജോലി കണ്ടെത്തുന്നതിൽ കൂടി ഒരു പാട് നേട്ടങ്ങൾ ആണ് നിങ്ങളെ തേടി വരാൻ പോകുന്നത്:

 

1)കൈകാര്യം ചെയ്യാനുള്ള എളുപ്പം

Skilsss-ൻ്റെ ഏറ്റവും മികച്ച ഒരു സവിശേഷതയാണ് വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്നു എന്നത്.

 

ഈ ആപ്ലിക്കേഷൻ രൂപ കൽപ്പന ചെയ്തിരിക്കുന്നത് തന്നെ ഉപയോക്താക്കൾക്ക് എളുപ്പം മനസ്സിലാകുന്ന തരത്തിലും, ലളിതമായി കൈകാര്യം ചെയ്യാവുന്ന രീതിയിലുമാണ്.

 

പല പ്രായത്തിൽ ഉള്ള ആളുകൾ ഉപയോഗിക്കുന്നത് കൊണ്ട് തന്നെ ഈ സൗകര്യം എല്ലാവർക്കും വളരെ അധികം ഉപകാരപ്രദമാകുന്നു.

ആപ്പ് ഡൌൺലോഡ് ചെയ്തു പ്രൊഫൈൽ രജിസ്റ്റർ ശേഷം വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ജോലി കണ്ടെത്താൻ സാധ്യമാകും.

 

Android-ലും, iOS-ലും Skilsss ലഭ്യമായതിനാൽ നിങ്ങളുടെ കയ്യിലുള്ള ഫോണിലോ ടാബ്‌ലെറ്റിലോ ഉപയോഗിക്കാവുന്നതാണ്.

 

2 )അധിക വരുമാനം

ഒഴിവുസമയങ്ങളിൽ ഇനി നിങ്ങൾക്ക് അധിക വരുമാനം ഉണ്ടാക്കണമെന്നുണ്ടോ? തീർച്ചയായും Skilsss മൊബൈൽ ആപ്പ് നല്ലൊരു സാധ്യത ആണ്.

 

ചെയ്യാൻ സാധിക്കുന്ന അത്രയും പ്രൊജക്റ്റുകൾ നിങ്ങൾക്ക് തിരഞ്ഞെടുത്തു ചെയ്യുവാനും അതുവഴി നിങ്ങളുടെ വരുമാനത്തിൽ ഉയർച്ച വരുത്താനും Skilsss-ലൂടെ സാധിക്കും.

 

 

3 )സമ്മർദ്ദമില്ലാത്ത ജോലി

Skilsss ആപ്പ്ന്റെ മറ്റൊരു മികച്ച നേട്ടം തൊഴിൽ പരമായ സമ്മർദ്ദം ഇല്ല എന്നതാണ്.

 

നിങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത് പ്രോജക്റ്റുകളിൽ പ്രവർത്തിക്കാനും നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ അവധിയെടുക്കാനും കഴിയും.

 

കർശനമായ സമയപരിധികൾ ഇല്ലാത്തതിനാൽ നിങ്ങളുടെ ജോലി സമയം പൂർണമായും നിങ്ങളെ ആശ്രയിച്ചിരിക്കും. അതുകൊണ്ടുതന്നെ എല്ലാവർരും Skilsss വളരെ ഉപകാരപ്രദമാകുന്നു.

 

4 )എല്ലാവർക്കും അനുയോജ്യം

Skilsss എല്ലാവർക്കും വളരെ അനുയോജ്യമാണ് ജാതിയോ, മതമോ, ലിംഗഭേദമോ തുടങ്ങിയ യാതൊരു വേർതിരിവുകളും skilsss-ൽ ഇല്ല.

 

നിങ്ങൾ വ്യത്യസ്ത കഴിവ് ഉള്ള ആളാണോ, Skilsss നിങ്ങളെ പുതിയ ഉയരങ്ങളിലേക്ക് സ്വാഗതം ചെയുന്നു.

 

നിങ്ങൾ നല്ലൊരു പാചകക്കാരനോ, എഴുത്തുകാരനോ ആണോ, നിങ്ങളുടെ കഴിവുകൾക്ക് പ്രതിഫലം തരാൻ ആളുകൾ തയ്യാറാണ്.

നിങ്ങളുടെ പശ്ചാത്തലം പരിഗണിക്കാതെ ജോലി കണ്ടെത്താനുള്ള ഏറ്റവും നല്ലൊരു വേദിയാണ് Skilsss.

 

5)മികച്ച തൊഴിലാളികളെ കണ്ടെത്താം

നിങ്ങളുടെ പ്രൊജക്റ്റിന് വൈദഗ്ധ്യമുള്ള ഒരാളെ ആവശ്യമുണ്ടെങ്കിൽ അവരെ കണ്ടെത്താനുള്ള മികച്ച വേദിയാണ് Skilsss.

 

നിങ്ങളുടെ പൂന്തോട്ടം മികവുറ്റതാക്കാൻ നിങ്ങൾക്ക് ഒരാളെ ആവശ്യമായി വന്നേക്കാം, ചിലപ്പോൾ നിങ്ങൾക്ക് നല്ലൊരു ഇലക്ട്രീഷ്യനെ ആവിശ്യമായ വന്നേക്കാം, ആവശ്യം എന്തുതന്നെ ആയാലും കഴിവുള്ള തൊഴിലാളികളെ കണ്ടെത്താനുള്ള മികച്ച മാർഗമാണ് Skilsss .

 

6)സാധനങ്ങൾ വാങ്ങാം, വിൽക്കാം

 

സാധനങ്ങൾ വാങ്ങാനും വിൽക്കാനും സാധിക്കുന്ന നല്ലൊരു വേദി കൂടെയാണ് Skilsss ആപ്പ്.

 

Skilsss-ൻ്റെ മാർക്കറ്റ് പ്ലേസ് വിഭാഗത്തിലേക്ക് പോയി നിങ്ങൾ വിൽക്കാൻ ആഗ്രഹിക്കുന്ന സാധനങ്ങൾ ലിസ്റ്റ് ചെയ്യുക. നിങ്ങളുടെ സാധങ്ങൾക്ക് ആളുകൾ ഓഫറുകൾ സമർപ്പിക്കുന്നതിനായ് കാത്തിരിക്കാം.

 

നിങ്ങളുടെ പക്കൽ ഉപയോഗമില്ലാത്ത പഴയ സാധനങ്ങൾ ഉണ്ടെങ്കിൽ, അതല്ല  നിങ്ങൾ എന്തെങ്കിലും സാധനം പ്രത്യേകമായി തിരയുകയാണെങ്കിൽ, Skilsss മാർക്കറ്റ് പ്ലേസ് തീർച്ചയായും പരിശോധിക്കേണ്ടതാണ് .

 

7 )നിങ്ങളുടെ ബിസ്സിനസ്സ് പരസ്യം ചെയ്യാം

നിങ്ങളുടെ ബിസ്സിനസ്സ് പരസ്യം ചെയ്യാനുള്ള ഒരു മികച്ച മാർഗമാണ് Skilsss.

 

നിങ്ങളുടെ ബിസ്സിനസ്സ് വിപുലീകരിക്കാൻ ആഗ്രഹിക്കുണ്ടെങ്കിൽ പുതിയ ഉപഭോക്താക്കളെ കണ്ടെത്താൻ Skilsss ഉപയോഗിക്കാം.

 

വളരെ ചെറിയ മുതൽമുടക്കിൽ നിരവധി പുതിയ ഉപഭോക്താക്കളിലേക്ക് നിങ്ങളുടെ ബിസിനസ് എത്തിക്കുന്നതിന് Skilsss സഹായിക്കും.

 

നിങ്ങളുടെ ബിസ്സിനസ്സ് ചെറിയതോ, വലിയതോ, പഴയതോ, പുതിയതോ എന്നത് ഒരു പ്രശ്നമേ അല്ല. പുതിയ ഉപഭോക്താക്കളെ കണ്ടെത്താനും ബിസ്സിനസ്സ് വളർത്താനും Skilsss നിങ്ങളെ സഹായിക്കും.

എങ്ങനെയാണ് Skilsss app പ്രവർത്തിക്കുന്നത്?

 

നിങ്ങളുടെ കഴിവുകൾ മറ്റുള്ളവർക്ക് പ്രയോജനപ്പെടുത്തുകയും അതിൽ കൂടി വരുമാനം നേടാനും പറ്റിയ വളരെ ലളിതവും അതിലുപരി വൈവിധ്യമാർന്ന പല സവിശേഷതകളും അടങ്ങിയ ഒരു മൊബൈൽ ആപ്പ് ആണ് Skilsss.

 

സേവനങ്ങൾ ആവശ്യമുള്ള ആളുകളെ ആ സേവനങ്ങൾ നൽകാൻ കഴിവുള്ള ആളുകളുമായി ബന്ധിപ്പിക്കുവാൻ Skilsss സഹായിക്കുന്നു.

നിങ്ങളുടെ മൊബൈലിൽ Skilsss ഡൌൺലോഡ് ചെയ്തതിനു ശേഷം നിങ്ങൾക്കായി ഒരു പ്രൊഫൈൽ ഉണ്ടാക്കുക.

 

അതിനുശേഷം അതിൽ ലഭ്യമായ പ്രൊജക്റ്റുകൾ നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്. താല്പര്യമുള്ള ഒരു പ്രൊജക്റ്റ് കണ്ടെത്തിയാൽ നിങ്ങൾക്ക് ഒരു പ്രെപ്പോസൽ സമർപ്പിക്കാവുന്നതാണ്.

 

ഉപഭോക്താവിന് ആ പ്രെപ്പോസൽ ഇഷ്ടമായാൽ, നിങ്ങളെ ജോലിക്കായി നിയമിക്കും.

 

ഇനി നിങ്ങൾ Skilsss-ൽ  ഒരു ജോലി പോസ്റ്റ് ചെയ്യുകയാണെങ്കിൽ skilsss-ൻ്റെ പോസ്റ്റിങ്ങ് വിഭാഗത്തിൽ ഒരു പുതിയ പോസ്റ്റ് ഇടേണ്ടത്തുണ്ട്. ആവിശ്യമായ എല്ലാ കാര്യങ്ങളും നന്നായി വിവരിച്ച് ആ പോസ്റ്റ് ഇടേണ്ടതാണ്.

 

നിങ്ങളുടെ പോസ്റ്റ് ഇട്ടു കഴിഞ്ഞാൽ ആളുകൾ അവരുടെ പ്രെപ്പോസൽ സമർപ്പിക്കുന്നതിനായി കാത്തിരിക്കാം.

വീട്ടിലെ പഴയ സാധനങ്ങൾ കാരണം നിങ്ങൾ പാടുപെടുന്നുണ്ടോ? Skilsss-ലൂടെ അവ വിൽക്കുവാനും സാധ്യമാണ്.

 

വിൽപ്പനയ്ക്കുള്ള നിങ്ങളുടെ പഴയ സാധനങ്ങൾ ലിസ്റ്റ് ചെയ്യാൻ Skilsss-ൽ ഒരു പ്രത്യേക വിഭാഗമുണ്ട്. അവിടെ നിങ്ങളുടെ പഴയ സാധനങ്ങൾ വിൽപ്പനയ്ക്കായി ഇടാം, നിങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങുകയും ചെയ്യാം.

 

എന്തൊക്കെ കഴിവുകൾ ഉപയോഗിക്കാം ?

 

നിങ്ങളുടെ കഴിവുകൾ എന്ത് തന്നെ ആയിക്കോട്ടെ Skilsss-ൽ അതൊന്നും ഒരു പ്രശ്നമേ അല്ല .

 

മറ്റൊരാൾക്ക് ആവിശ്യമായ ഒരു വൈദഗ്ത്യം നിങ്ങൾക്കുണ്ടെങ്കിൽ അവരുടെ ആവിശ്യങ്ങൾ നിറവേറ്റാൻ ആ കഴിവുകൾക്ക് സാധിക്കുമെങ്കിൽ Skilsss വഴി പണം സമ്പാദിക്കാം.

നിങ്ങളുടെ കഴിവുകൾ ഉപയോഗിക്കുന്നതിൽ വളരെ അനന്തമായ സാധ്യതകളുണ്ട്. അധ്യാപനം, വീട്ടുജോലിക്കാർ, ഇലക്ട്രീഷ്യൻ, ശിശു സംരക്ഷണം തുടങ്ങി ഏതൊരു കഴിവും skilsss-ൽ പോസ്റ്റുചെയ്യാം.

 

മുകളിൽ പറഞ്ഞ ഉദാഹരണങ്ങളിൽ നിങ്ങൾ നിങ്ങളുടെ കഴിവുകൾ കാണുന്നില്ലെങ്കിൽ വിഷമിക്കേണ്ട ആവിശ്യമില്ല.

 

അത് മാത്രമല്ല മറ്റു നിരവധി കഴിവുകളും ഉണ്ട്. മറ്റുള്ളവർ പണം നൽകാൻ തയ്യാറാണെന്ന് നിങ്ങൾ കരുതുന്ന ഒരു വൈദഗ്ദ്ധ്യം നിങ്ങൾക്കുണ്ടെങ്കിൽ, Skilsss എന്നത് നിങ്ങൾക്ക് അനുയോജ്യമായ ഒരു വേദി ആണ്.

നിങ്ങളുടെ കഴിവുകൾക്ക് അനുയോജ്യമായ പല അവസരങ്ങളും നിങ്ങളെ തേടി വരുന്നതാണ്. ഇനി ഈ കഴിവുകളിൽ മുൻപരിചയം ഇല്ലെങ്കിൽ അതും ഓർത്തു വിഷമിക്കേണ്ട ആവിശ്യമില്ല .

 

നിങ്ങൾ പ്രവർത്തിക്കുന്ന രംഗത്ത് നിങ്ങൾ ഒരു തുടക്കക്കാരനോ അല്ലെങ്കിൽ ഒരു വിദഗ്ദ്ധനാണോ  എന്നത് പ്രശ്നമല്ല. നിങ്ങൾക്ക്  ഉള്ള കഴിവുകൾ ഉപയോഗിച്ച് പണം സമ്പാദിക്കാൻ Skilsss നിങ്ങളെ സഹായിക്കും.

 

Skilsss ഉപയോഗിച്ച് എത്രത്തോളം വരുമാനം നേടാം ?

Skilsss ഉപയോഗിച്ച് എത്രത്തോളം  വരുമാനം നേടാം എന്നതിൽ യാതൊരു പരിധികളും ഇല്ല. അതെല്ലാം നിങ്ങളുടെ കഴിവുകളെയും നിങ്ങൾ ചെയ്യുന്ന പ്രൊജക്റ്റുകളെയും ആശ്രയിച്ചിരിക്കുന്നു .

 

വെബ്സൈറ്റ് ഡിസൈൻ, ഗ്രാഫിക്സ് പോലെ ഇന്നത്തെ കാലത്തു വളരെ അധികം ആവശ്യമുള്ള കഴിവുകൾ നിങ്ങൾക്കുണ്ടെകിൽ തീർച്ചയായും നിങ്ങളുടെ സേവനങ്ങൾക്ക് കൂടിയ നിരക്ക് ഈടാക്കാം.

ഇനി അതല്ല നിങ്ങൾ ഒരു തുടക്കക്കാരൻ ആണ്, നിങ്ങളുടെ കഴിവുകൾ നിങ്ങൾ തന്നെ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഉപഭോക്താക്കളെ ആകർഷിക്കാൻ കുറഞ്ഞ നിരക്ക് ഈടാക്കാം.

 

നിങ്ങളുടെ സേവനങ്ങൾക്കുള്ള തുക തീരുമാനിക്കുന്നത് നിങ്ങളാണ്. നിങ്ങളുടെ പ്രശസ്തി ഉയരുന്നതിനനുസരിച്ചു നിങ്ങൾ ഈടാക്കുന്ന നിരക്കും ക്രമേണ വർധിപ്പിക്കാവുന്നതാണ്.

 

നിങ്ങൾ തിരഞ്ഞെടുക്കുന്ന പ്രൊജക്റ്റ് അത് ചെറുതാണെങ്കിൽ ചെറിയ നിരക്കും, അതല്ല വലിയൊരു പ്രൊജക്റ്റ് ആണെങ്കിൽ അതിനു കൂടുതൽ പണവും ലഭിക്കുന്നതാണ്.

 

ഒരു പ്രൊജക്റ്റിനു വേണ്ടി നിങ്ങൾ ചിലവാക്കുന്ന സമയമാണ് നിങ്ങളുടെ വരുമാനം തീരുമാനിക്കുന്നത്. എന്നാൽ അൽപ്പം സമയം ചിലവഴിക്കുന്നോ, കൂടുതൽ സമയം ചിലവഴിക്കുന്നോ എന്ന ഒരു സമയപരിധികളും skilsss-ൽ ഇല്ല.

 നിങ്ങൾക്ക് ലഭിക്കുന്ന പ്രൊജക്റ്റും അതിനായി നിങ്ങൾ കണ്ടെത്തുന്ന സമയവും ആണ് നിങ്ങളുടെ വരുമാനം കണക്കാക്കുന്നതിന്റെ അളവുകോൽ.

 

നിങ്ങളുടെ ജീവിതം സുഗമമാക്കാൻ ഇനി നിങ്ങളുടെ കഴിവുകൾ തന്നെ ധാരാളം .

 

നിങ്ങൾക്ക് ഒരു ചെറിയ ജോലി ആവശ്യമാണോ? നിങ്ങളുടെ ചുറ്റുവട്ടത്തുതന്നെ അത്തരം ജോലികൾ കണ്ടെത്തണമോ? നിങ്ങളുടെ പ്രൊജക്റ്റുകൾ ചെയ്യാൻ വിദഗ്ദ്ധരായ ആളുകളുടെ ആവശ്യമുണ്ടോ? നിങ്ങളുടെ സാധനങ്ങൾ വിൽക്കാനും വാങ്ങാനുമുള്ള സാഹചര്യം ആവശ്യമാണോ? മടിക്കാതെ Skilsss എത്രയും വേഗം ഡൌൺലോഡ് ചെയ്യൂ… നിങ്ങളുടെ ഭാവി ഭദ്രമാക്കൂ.................